ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

മറവി

പി എ അനിഷ്
എന്തെങ്കിലുമൊന്നു മറക്കും
എന്നും

പേന,വാച്ച്

ചെരിപ്പ്..
രാത്രിമടക്കത്തിന്
നിലാവടിക്കാനുളളത്..
എന്തിന്
കുപ്പായംപോലും മറന്നിട്ട്
ചെവിപൊത്തിയോടിയിട്ടുണ്ട്;

ഇന്ന്

എന്നെത്തന്നെ മറന്നുവച്ച്
യാത്രചെയ്യുന്ന ഞാന്‍.

9 comments:

  1. നിലാവടിക്കാനുളളത്.. എന്നാ പ്രയോഗം മനസ്സിലായില്ല.....

    മഴ കൊള്ളുന്നത്‌, വെയിലടിക്കുന്നത് എന്നാ പ്രയോഗം പോലെ ആണോ?

    പെയ്ന്റു ചെയ്യുന്നത് എന്നത് പോലെ തോന്നി....

    ReplyDelete
  2. ഓര്‍മ്മമടക്കത്തിലേക്കുള്ള
    നിലാവടിക്കല്‍...
    നന്നായിട്ടുണ്ട്..അനീഷ്

    ReplyDelete
  3. ഉണങ്ങുന്ന പച്ച പുല്ല്ല് പോലെ നീ എന്നെ മറന്നേക്കുക...ഓര്‍മകളെ ...ജീവിതമേ

    ReplyDelete
  4. അഭിപ്രായവും പ്രോത്സാഹനങ്ങളും തന്ന എല്ലാ സ്നേഹിതര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി

    ഓണാശംസകളോടെ

    ReplyDelete
  5. എന്നെത്തന്നെ മറന്നുവച്ച്
    യാത്രചെയ്യുന്ന ഞാന്‍ ......

    മറവി ചിലപ്പോഴൊക്കെ ഒരനുഗ്രഹമാണ്‌.യാത്ര എളുപ്പമാകും. ആശംസകൾ...!

    ReplyDelete
  6. mattullavare marannu vaculla yaathraude kaalam avasaanichu ///swayam marannulla yaathra apakadamanu ////angane yaathra cheitha ezhutukar palareum vazhithettichu ///pratheekshayaanu nilanilppu

    ReplyDelete