ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

ഛേദം

ദീപ ബിജോ അലക്സാണ്ടര്‍   
എത്രയോ നാളായി
ചോര വറ്റാതെ, 
മുറിവുണങ്ങാതെ, 
പാതിയറ്റുനില്‍പ്പാണ്‌ 
അറുക്കപ്പെട്ട ഞരമ്പുകള്‍ ... 

വിളറിവീഴും മുന്നേ, 
പഴുത്തുവിങ്ങും മുന്നേ
ഏറെ നൊന്തിട്ടെങ്കിലും
മുറിച്ചെറിയട്ടെയൊക്കെ ഞാന്‍‍...?

19 comments:

  1. കുഞ്ഞുകവിത കൊള്ളാം. ഓണാശംസകൾ.

    ReplyDelete
  2. പൂര്‍ണ്ണമായി മുറിച്ചെറിയേണ്ടവ മുറിച്ചെരിയുക തന്നെ എത്രയും വേഗം..
    പലതും പാതി വെട്ടി നിര്‍ത്തിയിരിക്കുന്നത് നമ്മുടെ സ്വൈര്യം കെടുത്തുന്നു.
    സമകാലീന ഭാവങ്ങളുടെ പച്ച രേഖ.
    കവിത ഇഷ്ടായി.

    ReplyDelete
  3. വരികള്‍ കുറച്ച് വളരെ നന്നായ് പറഞ്ഞു.

    ReplyDelete
  4. മുറിച്ചു മാറ്റേണ്ടത് മുറിക്കതന്നെ വേണം. അതിനു ഭയപ്പെടേണ്ടതില്ല.

    കുറച്ചു വരികളില്‍ വലിയൊരു ചിന്ത. ആശംസകള്‍.

    ReplyDelete
  5. ആദ്യമായി നമ്മള്‍ സ്നേഹിക്കേണ്ടത് നമ്മളെ തന്നെ ആണ് ..എന്ത് കൊണ്ടോ ആ വിശ്വാസത്തെ സ്വാര്തതയുമായി ചേര്‍ത്ത് വായിക്കുന്നു നമ്മള്‍..നോവിക്കുന്നതിനെ മുറിച്ചു കളഞ്ഞു(അതിനു കഴിയുന്നത്‌ തന്നെ മഹാ ഭാഗ്യം ) സന്തോഷമായി ജീവിക്കൂ ...

    ReplyDelete
  6. അറുക്കപ്പെട്ട ഞരമ്പുകള്‍

    ഹോ

    ReplyDelete
  7. ഹോ, വേദനിക്കുന്നു.
    എന്നാലും, എന്നും നോവു പടര്‍ത്തി നൊമ്പരപ്പെടുത്തുന്നതിനെ ഇത്തിരി വലിയ നോവ് സഹിച്ചിട്ടായാലും മുറിച്ചെറിയുക തന്നെ.

    ReplyDelete
  8. വേദന, വേദന, ലഹരി പിടിക്കും വേദന
    ഞാനതിൽ മുഴുകട്ടെ!
    എന്ന് ചങ്ങമ്പുഴയല്ലെ പാടിയത്?
    വേദനയെ മുറിച്ചെറിയാൻ വീണ്ടും മുറിവുകൾ! 
    നന്ന് വരികൾ.
    എം. ഫൈസൽ

    ReplyDelete
  9. മുറിച്ചെറിഞ്ഞാൽ വിളർച്ചമാറും
    ചോരതൻ വരൾച്ചയാലെ
    വരണ്ടുണങ്ങും പിന്നെ
    വളർച്ചയും നിന്നീടും

    ReplyDelete
  10. അങ്ങനെ ഉള്ളത് തീര്‍ത്തും മുറിച്ചു മാറ്റണം.

    ReplyDelete
  11. ere nonthittaayalum muricheriyaruthu ///poruthi neenthooo///balamulla kavitha ///VINODVAISAKHI

    ReplyDelete
  12. എം. ഫൈസല്‍ എഴുതിയ കമന്റിലെ "വേദന..." എന്ന കവിതാ വരികള്‍ എഴുതിയത് ചങ്ങമ്പുഴയല്ല...എന്‍.എന്‍.കക്കാട് ആണ്.
    കൃതി- സഫലമീയാത്ര
    ചന്തുനായര്‍
    ( ആരഭി )

    ReplyDelete
  13. @ചന്തുനായര്‍

    വേദന, വേദന, ലഹരി പിടിക്കും വേദന
    ഞാനതിൽ മുഴുകട്ടെ!
    മുഴുകട്ടെ മമ ജീവനില്‍ നിന്നൊരു
    മുരളീ മൃദുരവമൊഴുകട്ടെ!

    ഇത് ചങ്ങമ്പുഴയുടെ മനസ്വിനി എന്ന കവിതയിലെ വരികള്‍ അല്ലെ..

    ReplyDelete