ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

ലോകാവസാനത്തോളം

 വീരാന്‍കുട്ടി
ഭാഷ അതിന്റെ അവസാനശ്വാസം 
എടുക്കാന്‍ തുടങ്ങുകയായിരുന്നു,
"ഞാന്‍ നിന്നെ സ്നേഹിക്കുന്നു"
എന്നാരോ പറഞ്ഞതും 
അതു വീണ്ടും മിടിച്ചുതുടങ്ങി,
ലോകാവസാനത്തോളം ചെല്ലാനുള്ള കുതിപ്പിനെ 
ഉപ്പൂറ്റിയില്‍ വഹിച്ചുകൊണ്ട്.

8 comments:

 1. ശരിക്കും മുന്നില്‍ വരേണ്ടുന്ന കവിത തന്നെ ഇത്... ഞാന്‍ നിന്നെ സ്നേഹിക്കുന്നു എന്നാ വരികള്‍ കേട്ടാല്‍ ഊര്‍ജം എവിടെനിന്ന് വരുന്നു എന്ന് പറയാന്‍ ആവില്ല... എല്ലാ ശക്തിയും സംഭരിച്ചു മുന്നോട്ടു പോവാന്‍ ഇത് മാത്രം മതി... ഗുഡ്.. വീരന്‍ കുട്ടി സാര്‍... ആശംസകള്‍ .. ഇതിന്റെ അണിയറ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 2. മലയാളഭാഷേ
  ഞാന്‍ നിന്നെ സ്നേഹിക്കുന്നു

  ReplyDelete
 3. അസലാമും അലൈക്കും മാഷെ ,

  ആദിയില്‍ വചനം ഉണ്ടായി .വചനം ദൈവത്തോടൊപ്പം ആയിരുന്നു. ഈ വചനത്തില്‍ സ്നേഹം ഒളിഞ്ഞിരിപ്പുണ്ട്. 'ഞാന്‍ നിന്നെ സ്നേഹിക്കുന്നു ' എന്ന മാത്രയില്‍ ഭാഷയുടെ ഹൃത്തടം മിടിച്ചില്ലായിരുന്നെങ്കില്‍ ഭാഷ എന്നേ മൃതിയടഞ്ഞേനെ അല്ലേ മാഷെ ! ഓരോ പുല്‍ക്കൊടിയും കേള്‍ക്കാന്‍ കൊതിക്കുന്ന ചുടുമന്ത്രണം ...

  'ഞാന്‍ നിന്നെ (മാഷിനെ )സ്നേഹിക്കുന്നു.. :)

  ReplyDelete
 4. സ്നേഹമെന്ന ജൈവവളം...

  ReplyDelete
 5. സ്നേഹത്തിന്റെ മായാജാലം....!

  ReplyDelete