ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

പേരില്ലാത്തത്

പവിത്രന്‍ തീക്കുനി  
മാര്‍ച്ച് മാസത്തിലെ
ഒരു വൈകുന്നേരമാണ്
ഞാനവളുടെ കണ്ണുകളില്‍
വായിച്ചത്
ഒരില 
അതിന്റെ
വേരിലേക്ക്
തിരിച്ച്
പോകുന്നത്.

7 comments:

 1. ഒരില
  അതിന്റെ
  വേരിലേക്ക്
  ഒരുപാട് അര്‍ത്ഥം

  ReplyDelete
 2. ഇല വേരിനെ ഓര്‍ക്കുകയെങ്കിലും വേണം.... തീക്കുനി സാര്‍... വേരിലേക്ക് തിരിച്ചു പോണം എന്ന് പറയുന്നില്ല... ഓര്‍മ്മയെങ്കിലും.... അല്ലേ? ആശംസകള്‍ സാര്‍..

  ReplyDelete
 3. പവിത്രേട്ടാ,

  ഒരില
  അതിന്റെ വേരിലേക്ക്
  മടങ്ങുന്നത് നല്ലതു തന്നെ . വന്ന വഴി മറക്കരുത് എന്നു പറയും പോലെ വ്യക്തം .ഇല അതിന്റെ ഭ്രൂണാവസ്ഥയിലേക്ക് മടങ്ങി തിരിച്ചു വന്ന് ഓക്സിജന്‍ പ്രദാനം ചെയ്യട്ടെ നമ്മുക്കായ്..


  താങ്കളുടെ 'നിധി' -എന്ന കവിത വായിച്ചു ഞാന്‍ കരഞ്ഞിട്ടുണ്ട്...ഈ മണല്‍കാട്ടിലിരുന്ന്.പിന്നെ അവസാനം വായിച്ച കവിത 'പാഥേയം '- എന്നതാണെന്നു തോന്നുന്നു..

  ReplyDelete
 4. കവി ഭാവന അപാരം ...............ഓണാശംസകള്‍

  ReplyDelete
 5. "ഒരില
  അതിന്റെ
  വേരിലേക്ക്
  തിരിച്ച്
  പോകുന്നത്....... "

  ഇഷ്ടമായി...

  ReplyDelete
 6. പുരുഷന് ഒരു സ്ത്രീയുടെ കണ്ണില്‍ നിന്ന് മാത്രമേ അത് വായിക്കാന്‍ കഴിയു.. കാരണം നമ്മുടെയെല്ലാം വേരുകള്‍ അവളില്‍ ആണ്..

  ReplyDelete