ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

നീ..

എസ്.കലേഷ്‌ 
പച്ചിലകളടര്‍ത്തിയെടുത്ത് 
നിന്റെ കണ്ണ് വരച്ചു.
ചീകിനേര്‍പ്പിച്ച വാഴനാരുകള്‍ കൊണ്ട്
മുടിയും.
നീ മനസ്സിലെത്തുന്ന നിമിഷങ്ങളിലെ
ശ്വാസം പകര്‍ന്നു മൂക്കും.
ചുംബനത്തിന്റെ തീരാത്ത ചൂടുകൊണ്ട്
ചുണ്ടും.
വയലിലെ കറുത്ത കളിമണ്ണ് കൊണ്ട്
നിന്റെ താടിയും മെനഞ്ഞു.
മഴക്കാലമേ,
തുടച്ചുകളയല്ലേ
എന്റെയീ ശില്‍പ്പത്തെ.

5 comments:

 1. കലേഷ്‌ ......
  കൊള്ളാം ഈ ശില്‍പ്പം.
  ഭാവുകങ്ങള്‍

  ReplyDelete
 2. ശില്പീ ഇഷ്ടമായി :)

  ReplyDelete
 3. വിരഹത്തിന്റെ പുല്‍നാമ്പുകള്‍ വളരുന്ന പാടത്തിലെ കളീ മണ്ണുകൊണ്ടു മെനഞ്ഞ ശില്‍പ്പത്തിന്..ശോകഭാവം ഉണ്ട്.

  ReplyDelete
 4. നല്ല ശില്പം..

  പ്രണയവായൂ ഊതിയൂതി
  ശില്പ്പത്തിന് ജീവന്‍ വയ്പ്പിക്കൂ..

  ReplyDelete