ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

പേപ്പര്‍മാര്‍ക്ക്

ധന്യാദാസ്
മറവിയുടെ
വഴിക്കണക്കുകള്‍
ചെയ്തുതീര്‍ക്കുമ്പോള്‍
കരുതിവെക്കണം
ജീവിച്ചിരുന്നതിന്
തെളിവായി
ഒരു പേപ്പര്‍മാര്‍ക്കെങ്കിലും.

8 comments:

 1. കവിത ഒരു ജനതയുടെ കിനാവാകുന്നു. തലകീഴായ സ്വപ്നം എന്ന് ക്രിസ്റ്റഫര് കോഡ്വെല് എഴുതി. കൊതിയായി മുന്നോട്ടായുന്ന, ഓര്‍മ്മയായി പിന്നോട്ടു ചായുന്ന, മനസ്സിന്റെ രേഖ. ചരിത്രത്തിന്റെ പൂമ്പൊടികള് വീണുപറ്റിയ ചിറകുകള്‍കൊണ്ട് അതു പലപ്പോഴും ഭാവിയെ പരാഗണനം ചെയ്യുന്നു . സന്യാസികളെ ഭൂമിയിലേയ്ക്കും മണ്ണിന്റെ മക്കളെ ആകാശങ്ങളിലേയ്ക്കും വിരുന്നിനു വിളിക്കുന്നു. ജീവിതത്തിന്റെ കാണാപ്പുറമായി അത് എന്നും നമ്മുടെ കൂടെത്തന്നെ പാര്‍ക്കുകയും ചെയ്യുന്നു " --- എം എന് വിജയന് ---

  എഴുത്ത് ഇനിയും തുടരുക..............
  ഇരിഞ്ഞാലക്കുടക്കാരന്

  ReplyDelete
 2. മറവിയുടെ പുസ്തക താളില്‍ ...
  ഓര്‍മകളുടെ മരണം
  വേണം ഒരു ചിതലരിക്കാത്ത സ്മരണിക
  വാവേ ...മനോഹരം ...ഇഷ്ട്ടമായി
  ഭാവുകങ്ങള്‍

  ReplyDelete
 3. കവിതകള്‍ തന്നെയായിരിക്കട്ടെ
  നിന്‍റെ പേപ്പര്‍ മാര്‍ക്ക്‌

  ReplyDelete
 4. വളര്‍ന്നു വരുന്ന ഒരു യുവ കവിയുടെ വളര്‍ച്ചയില്‍ ഒത്തിരി സന്തോഷം ഉണ്ട്.
  ''വാരിധി തന്നില്‍ പദാവലി തോന്നീടേണം..................''
  സര്‍വേശ്വരന്‍ സര്‍വ്വ ഐശ്വര്യങ്ങളും നല്‍കുമാറാകട്ടേ..നന്ദി !

  ReplyDelete
 5. കരുതിവയ്ക്കൂ...ഒരെണ്ണം...

  ReplyDelete
 6. 100 മാര്‍ക്ക്‌......

  ReplyDelete
 7. ജിവിതത്തിലെ വഴി കണക്കുകള്‍
  തെറ്റിപോകാതെയും ശ്രദ്ധിക്കണം
  ജീവിത പേപ്പറില്‍ മാര്‍ക്ക് നേടാന്‍

  ആശംസകള്‍

  ReplyDelete
 8. കവിത കൊണ്ടെങ്കിലും
  എന്നു പൂരിപ്പിക്കട്ടെ

  ReplyDelete