ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

പരിണാമം

രാജേഷ് ചിത്തിര
രാഷ്ട്രീയം, സമുദായം എന്നൊക്കെ വെറുതെ,                                                                
വാലുവെന്ത നായെപ്പോലെന്ന് നാട്ടുകാര്‍,
നാ നടന്നാ ഫലവുമില്ല;നായീക്കിരിക്കാന്‍
നേരവുമില്ലെന്നു വീട്ടുകാര്‍,
പ്രണയം,പ്രണയമെന്നൊക്കെ പറഞ്ഞാലും
കുറ്റിയ്ക്കുചുറ്റും പയ്യെപ്പോലെന്ന് നീ,
നാല്‍ക്കാലിയില്‍ നിന്ന് 
ഇരുകാലിയിലെക്കെന്നെന്ന് ഞാന്‍.

3 comments:

  1. പരിണാമഹാസ്യത്തിന്റെ ഹാസ്യകാവ്യം !

    ReplyDelete
  2. ചിലത് ചുറ്റാതെ വയ്യ, കുറ്റിക്ക് ചുറ്റുമെങ്കിലും ചുറ്റാതെ വയ്യ...

    ReplyDelete