ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

ദൂരം

സോണ ജി 
നന്ദി- എന്നത് 
ദ്വയാക്ഷരം .
നെറികേട് 
അതിന്റെ ഇരട്ടിപ്പും .
ഉപചാര പദത്തില്‍ നിന്നും
മോദം പൊഴിഞ്ഞടര്‍ന്ന് 
നെറികേടിലെത്താ-
നെത്ര ദൂരമെന്നറിയാതെ
ഞാനീ കവിതച്ചുവട്ടില്‍ 
ഇരുന്നോട്ടെ.... !

18 comments:

 1. നന്ദി ആരില്‍ നിന്നും പ്രതീക്ഷിക്കാതിരിക്കുക
  നെറികേട് എല്ലാവരില്‍ നിന്നും പ്രതീക്ഷിക്കുക
  എന്നിട്ട് സുഖമായി കവിതച്ചുവട്ടില്‍ മയങ്ങൂ...

  ReplyDelete
 2. മയങ്ങൂ..
  പൊഴിഞ്ഞടര്‍ന്ന വിത്തുകളില്‍ നന്ദിയുടെ മുളകള്‍ പൊട്ടട്ടെ.

  ReplyDelete
 3. വളരെ ഇഷ്ടപ്പെട്ടു..

  ReplyDelete
 4. എന്തും ഇരട്ടിപ്പിക്കുന്നതിലാണല്ലോ നമുക്കു താല്പര്യം അപ്പോ നെറികേട് മാത്രം പ്രതീക്ഷിക്കാം .ഒരു നേരമ്പോക്കിന്‍് ഇവതമ്മിലുള്ള ദൂരവ്യത്യാസം അളക്കാം ...

  ReplyDelete
 5. പ്രിയപ്പെട്ട സോന,
  ഈ നെറികേടിന്റെ ഭാരം താങ്ങി,എന്റെ ഉറക്കം നഷ്ടപ്പെടുന്നു.എനിക്ക് പേടി സ്വപ്‌നങ്ങള്‍ സമ്മാനിച്ചവര്‍,സുഖമായി ഉറങ്ങുന്നു.ഇതും ജീവിതം.
  ഓണം ആശംസകള്‍.
  സസ്നേഹം,
  അനു

  ReplyDelete
 6. സോണ,
  എനിക്ക് ഇഷ്ടമായി എന്നു പറയാൻ സന്തോഷമുണ്ട്..അതു കേൾക്കുമ്പോൾ സോണക്ക് എത്ര സന്തോഷമാവുമെന്നെനിക്ക് ഊഹിക്കാം.ഒരിക്കലും ഞാൻ നല്ല വാക്ക് പറയാറില്ലല്ലോ.
  സുധച്ചേച്ചി

  ReplyDelete
 7. പ്രിയ സ്നേഹിതേ,
  തന്റെ വാക്കുകള്‍ വായിച്ചപ്പോള്‍ സങ്കടം തോന്നി. അത് സാരല്യ..അവര്‍ സുഖമായി ഉറങ്ങട്ടന്നേയ്..പിരാക്കിന്റെ ലിപികള്‍ തന്റെ ജിഹ്വ പുറപ്പെടുവിക്കാതിരിക്കട്ടെ കൂട്ടുകാരി..നമ്മളെ വേദനിപ്പിക്കുനതിലൂടെ ആനന്ദം അവര്‍ക്കു കിട്ടുമെങ്കില്‍ അതിന്.അവരെ അനുവദിക്കുക..അവരെങ്കിലും സന്തോഷിക്കട്ടെയെന്നു പറഞ്ഞത് മാതാ അമൃതാനന്ദമയി ആണ്. നമ്മള്‍ കാരണം അവര്‍ സന്തോഷിക്കുന്നുണ്ടല്ലോ ഇതിന്..പ്രതിഫലം ദൈവം നല്‍കും ഒരിക്കല്‍ .അവരെ കാത്തിരിക്കുന്നത്...വിധിയുടെ കറുത്ത ദിനങ്ങളാണ്...
  വിചാരണ വിദൂരത്തല്ല....അനൂ....

  ReplyDelete
 8. ചെറുതെങ്കിലും വലുതാണ്‌

  ReplyDelete
 9. നന്നായീ സോണ.....
  കുഞ്ഞു വരികളില്‍
  പൊള്ളുന്ന ഒരു സത്യം

  ReplyDelete
 10. പൊളിഞ്ഞടരുമ്പോള്‍ ലോപിക്കുകയാണ്‌ പതിവ്!
  അക്ഷരങ്ങള്‍ ഇരട്ടിക്കുന്നുവെങ്കിലും...
  മനസ്സ് ലോപിക്കുന്നുവെന്നാവും അല്ലേ?
  നല്ല കവിത!

  ReplyDelete
 11. ഉത്തരാധുനിക കവിതകള്‍ എന്നു പറഞ്ഞാല്‍ ഇങ്ങനെയൊക്കെയാണല്ലോ.. വല്ലാതെയൊന്നും പിടികിട്ടിയില്ലെങ്കിലും ആശയം നന്നായി.. ഭാവുകങ്ങള്‍!!

  ReplyDelete
 12. ഈ കവിതച്ചുവട്ടിൽ എല്ലാ ഭാരവും ഇറക്കിവച്ചു വിശ്രമിക്കൂ...........

  ReplyDelete