ആനുകാലിക കവിതയുടെ ഓണപ്പതിപ്പിനോട് സഹകരിച്ച എല്ലാ എഴുത്തുകാര്‍ക്കും നന്ദി.. ഓണാശംസകള്‍ ..

പൂവട്ടി

കാവനാട് രവി
മോഹങ്ങളെ
പുത്തനുടുപ്പിച്ചു
ഒരുക്കുമ്പോഴേക്കും
പൂവുകളൊക്കെ
ആരോ
പറിച്ചു പോയി

കിനാവിന്‍റെ
പൂവട്ടിനിറയ്ക്കാന്‍
വാടിക്കൊഴിഞ്ഞ
ഓര്‍മ്മപ്പൂക്കളെങ്കിലും
കിട്ടാതിരിയ്ക്കില്ല.

6 comments:

 1. ജീവിത പാഠങ്ങള്‍ നമ്മളെ വീണ്ടും വീണ്ടും വിഡ്ഢികള്‍ ആക്കുന്നു.... ല്ലേ രവി മാഷേ? ആശംസകള്‍

  ReplyDelete
 2. കിട്ടാതിരിയ്ക്കില്ല.

  ആശംസകള്‍

  ReplyDelete
 3. കിട്ടും .കിട്ടാതിരിക്കില്ല. കിട്ടട്ടെമാഷെ !

  ReplyDelete
 4. This comment has been removed by the author.

  ReplyDelete